
കണ്ണൂര്‍: മഞ്ഞളാംകുഴി അലിയുടെ രാജി മലപ്പുറത്ത് സിപിഎമ്മിന്റെ മരണക്കുഴിയാകുമെന്ന് എ.പി.അബ്ദുള്ളക്കുട്ടി എംഎല്‍എ.
പാര്‍ട്ടിയിലെ സ്വാതന്ത്ര്യമില്ലായ്മയ്‌ക്കെതിരെ താനെടുത്ത നിലപാട് ശരിയാണെന്ന് അലിയുടെ രാജി തെളിയിക്കുന്നതായി അബ്ദുല്ലക്കുട്ടി പറഞ്ഞു. കച്ചവടക്കാരെന്നാണ് എന്നെയും ഇപ്പോള്‍ അലിയെയും കുറ്റപ്പെടുത്തുന്നത്. ചറിയ തുണിക്കച്ചവടക്കാരെയൊന്നും സിപിഎമ്മിനു കണ്ണില്‍ പിടിക്കുന്നില്ല. ലോട്ടറി മാഫിയ, അബ്കാരികള്‍, റിയല്‍ എസ്‌റ്റേറ്റ് കച്ചവടക്കാര്‍ എന്നിവര്‍ക്കാണ് പാര്‍ട്ടിയുടെ മുന്‍ഗണന. അറിയപ്പെടുന്ന അലിമാര്‍ മാത്രമല്ല, അറിയപ്പെടാത്ത ഒട്ടേറെ പ്രവര്‍ത്തകര്‍ തിരഞ്ഞെടുപ്പോടെ സിപിഎം വിടും- അദ്ദേഹം പറഞ്ഞു.
0 comments:
Post a Comment