
ദില്ലി: കര്‍ണാടക ഹൈക്കോടതി വിധി വീണ്ടും കര്‍ണാടകത്തിലെ ബിജെപി സര്‍ക്കാരിന് തുണയാവുന്നു. യെദ്യൂരപ്പ മന്ത്രിസഭ വ്്യാഴാഴ്ച സഭയില്‍ രണ്ടാം വിശ്വാസവോട്ട് തേടാനിരിയ്‌ക്കെ അഞ്ച് സ്വതന്ത്ര എംഎല്‍എമാര്‍ക്ക് വോട്ടെടുപ്പില്‍ പങ്കെടുക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഈ അഞ്ച് എംഎല്‍എമാരെയും സ്പീക്കര്‍ തിങ്കളാഴ്ച അയോഗ്യരായി പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്നാണ് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്. സ്വതന്ത്രര്‍ക്ക് പുറമെ ബിജെപിയിലെ 11 വിമത എംഎല്‍എമാരെയും സ്്പീക്കര്‍ ബൊപ്പയ്യ അയോഗ്യരാക്കിയിരുന്നു. 16 എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് കഴിഞ്ഞ ദിവസം കോടതി അടുത്ത തിങ്കളാഴ്ച്ചത്തേക്ക് മാറ്റിയിരുന്നു.പ്രത്യേക രാഷ്ട്രീയസാഹചര്യം കണക്കിലെടുത്ത് വ്യാഴാഴ്ച നടക്കുന്ന വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ അനുവദിയ്ക്കണമെന്നാവശ്യപ്പെട്ട് സ്വതന്ത്ര എംഎല്‍എമാരാണ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്. ഇതിനിടെ ബിജെപി നേതാക്കള്‍ ദില്ലിയിലെത്തി പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെ നേരില്‍ക്കണ്ട് കര്‍ണാടക ഗവര്‍ണര്‍ എച്ച് ആര്‍ ഭരദ്വാജിനെ തിരികെ വിളിയ്ക്കണമെന്നാവശ്യപ്പെട്ടിരുന്നു
0 comments:
Post a Comment