കേരളം









സമരം: തിരുവനന്തപുരത്തുനിന്നുള്ള എയര്‍ ഇന്ത്യ സര്‍വ്വീസ്‌ റദ്ദാക്കി
  
തിരുവനന്തപുരം: ശമ്പള പരിഷ്‌കരണമാവശ്യപ്പെട്ട്‌ എയര്‍ ഇന്ത്യ പൈലറ്റുമാര്‍ രാജ്യവ്യാപകമായി നടത്തുന്ന സമരം തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വ്വീസുകളെ ബാധിച്ചു. തിരുവനന്തപുരത്തു നിന്നുള്ള സര്‍വ്വീസുകള്‍ എയര്‍ ഇന്ത്യ റദ്ദാക്കി.







എന്‍ഡോസള്‍ഫാന്‍: രാഷ്‌ട്രീയം കലര്‍ത്തരുതെന്ന്‌ കെ.സി വേണുഗോപാല്‍
   
തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ നിരോധനം സംബന്ധിച്ചു കേരളത്തിലെ ജനങ്ങളുടെ താല്‍പര്യത്തിനൊപ്പമാണു സംസ്‌ഥാനത്തു നിന്നുള്ള കേന്ദ്രമന്ത്രിമാരെന്ന്‌ കേന്ദ്ര ഊര്‍ജ സഹമന്ത്രി കെ.സി.വേണുഗോപാല്‍. വിഷയത്തില്‍ മുഖ്യമന്ത്രി രാഷ്‌ട്രീയം കലര്‍ത്തുകയാണ്‌. ഇത്‌ അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത്‌ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.







പുതുശേരിയും തോമസ്‌ കുതിരവട്ടവും മാണിഗ്രൂപ്പില്‍നിന്ന്‌ പുറത്തേക്ക്‌?
   
തിരുവല്ല: കേരളാ കോണ്‍ഗ്രസ്‌(എം) സംസ്‌ഥാന സെക്രട്ടറിയും കല്ലൂപ്പാറ എം.എല്‍.എയുമായ ജോസഫ്‌ എം. പുതുശേരിയെയും മുന്‍ എം.പി. തോമസ്‌ കുതിരവട്ടത്തേയും മാണി ഗ്രൂപ്പില്‍ നിന്ന്‌ പുറത്താക്കിയേക്കും. തെരഞ്ഞെടുപ്പ്‌ ഫലപ്രഖ്യാപനത്തിന്‌ ശേഷം ഇതു സംബന്ധിച്ച്‌ കെ.എം. മാണി തീരുമാനമെടുക്കുമെന്ന്‌ അറിയുന്നു. തിരുവല്ലയിലെ യു.ഡി.എഫ്‌ സ്‌ഥാനാര്‍ഥി വിക്‌ടര്‍ ടി. തോമസിനെതിരേ പ്രവര്‍ത്തിച്ചുവെന്ന്‌ ആരോപിച്ചാണ്‌ നടപടിക്ക്‌ നീക്കം നടക്കുന്നത്‌.

ഇതിനിടെ മാണി ഗ്രൂപ്പ്‌ വിട്ടുവരുന്ന പുതുശേരിയെ മറ്റു ഘടകകക്ഷികളൊന്നും സ്വീകരിക്കരുതെന്ന്‌ കഴിഞ്ഞ ദിവസം ചേര്‍ന്ന യു.ഡി.എഫ്‌ തിരുവല്ല നിയോജകമണ്ഡലം കമ്മറ്റിയില്‍ പ്രമേയം പാസാക്കി.

ജില്ലയില്‍ തിരുവല്ലയില്‍ ഒഴികെ എല്ലാ സ്‌ഥലത്തും പുതുശേരി യു.ഡി.എഫ്‌ സ്‌ഥാനാര്‍ഥികള്‍ക്ക്‌ വേണ്ടി പ്രചരണത്തിനിറങ്ങിയിരുന്നു. വിക്‌ടറിനായി പുതുശേരി പ്രചാരണത്തിന്‌ ഇറങ്ങുമെന്ന്‌ അഭ്യൂഹം ഉണ്ടായിരുന്നു. എന്നാല്‍ പുതുശേരി ഇതിന്‌ തയാറായില്ല. മാത്രവുമല്ല, പഴയ കല്ലൂപ്പാറ മണ്ഡലം ഉള്‍പ്പെടുന്ന പഞ്ചായത്തുകളില്‍ വിക്‌ടറിന്‌ വേണ്ടത്ര വോട്ടുകിട്ടാന്‍ സാധ്യതയില്ല എന്നാണ്‌ യു.ഡി.എഫിന്റെ കണക്കു കൂട്ടല്‍. ഇത്‌ പുതുശേരിക്ക്‌ സീറ്റു നിഷേധിച്ചതു കൊണ്ടാണെന്ന്‌ വിക്‌ടര്‍അനുകൂലികള്‍ കരുതുന്നു.

പുതുശേരിയും കുതിരവട്ടവും വിക്‌ടറിനെതിരേ രഹസ്യപ്രചാരണം നടത്തിയെന്നാണ്‌ വിക്‌ടര്‍ അനുകൂലികള്‍ പറയുന്നത്‌. ഇതു കൊണ്ടു തന്നെയാണ്‌ ഇവരുടെ തലകൊയ്യാന്‍ മാണി ഗ്രൂപ്പില്‍ ശ്രമം നടക്കുന്നത്‌. വിക്‌ടര്‍ ഇത്തവണയും തിരുവല്ലയില്‍ തോറ്റാല്‍ മാണിഗ്രൂപ്പില്‍ നിരവധി തലകള്‍ ഉരുളും. ഇവരെയൊന്നും കോണ്‍ഗ്രസോ മറ്റ്‌ ഘടകകക്ഷികളോ സ്വീകരിക്കാതിരിക്കാനാണ്‌ കഴിഞ്ഞ യു.ഡി.എഫ്‌ മണ്ഡലം കമ്മറ്റിയില്‍ തീരുമാനം എടുത്തത്‌. കോണ്‍ഗ്രസിന്റെ നേതാക്കള്‍ തന്നെയാണ്‌ ഇത്തരത്തിലൊരു പ്രമേയത്തിന്‌ മുന്‍കൈയെടുത്തതെന്ന്‌ അറിയുന്നു.

എയ്ഡഡ് സ്‌കൂളുകളിലെ വ്യാജപ്രവേശം പോലീസ് അന്വേഷിക്കണം-ഹൈക്കോടതി

 കൊച്ചി: സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളില്‍ യഥാര്‍ത്ഥത്തില്‍ പഠനം നടത്താത്ത കുട്ടികളുടെ പേര് രജിസ്റ്ററില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.

കുട്ടികളുടെ എണ്ണം പെരുപ്പിച്ചുകാട്ടി കൂടുതല്‍ അധ്യാപക തസ്തികകള്‍ നിലനിര്‍ത്തുന്നത് സര്‍ക്കാരിന് വന്‍സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായരും ജസ്റ്റിസ് കെ. സുരേന്ദ്രമോഹനും ഉള്‍പ്പെട്ട ഡിവിഷന്‍ബെഞ്ചിന്റെ ഉത്തരവ്.
ഈ അധ്യയന വര്‍ഷംതന്നെ അന്വേഷണ റിപ്പോര്‍ട്ട് നല്‍കണം. വിദ്യാഭ്യാസ വകുപ്പിന്റെ സഹായമില്ലാതെയാവണം അന്വേഷണം. വിദ്യാഭ്യാസ സെക്രട്ടറി വഴിയാണ് റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കേണ്ടത്.
വ്യാജപ്രവേശം കണ്ടെത്താന്‍ കുട്ടികളുടെ വിരലടയാളം, ഫോട്ടോ തുടങ്ങിയ തിരിച്ചറിയല്‍ രീതികള്‍ പ്രയോജനപ്പെടുത്താമെന്ന് കോടതി നിര്‍ദേശിച്ചു.
ഒരു സ്‌കൂളില്‍ നൂറിലേറെ വ്യാജപ്രവേശം നടന്നിട്ടുണ്ടെന്ന പോലീസ് റിപ്പോര്‍ട്ട് ഒരു ഹര്‍ജി പരിഗണിക്കവേ കോടതിയുടെ മുന്നില്‍ എത്തിയിരുന്നു. ഇത്തരത്തില്‍ സംസ്ഥാനത്തെ മറ്റ് സ്‌കൂളുകളിലും വ്യാജപ്രവേശം നടന്നിട്ടുണ്ടാകാമെന്നും ഉണ്ടെങ്കില്‍ അത് സര്‍ക്കാരിന് വന്‍സാമ്പത്തിക നഷ്ടത്തിന് കാരണമാവുമെന്ന് കോടതി ആശങ്ക പ്രകടിപ്പിച്ചു.
തളിക്കുളം എസ്.എന്‍.വി.യു.പി. സ്‌കൂളില്‍ 2008-09-ല്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സൂപ്പര്‍ ചെക്ക് സെല്‍ നടത്തിയ പരിശോധനയില്‍ 180 വ്യാജപ്രവേശം ഉള്ളതായി കണ്ടെത്തിയിരുന്നു. സ്‌കൂളിന്റെ തുടര്‍ന്നുള്ള സ്റ്റാഫ് ഫികേ്‌സഷന് ഈ റിപ്പോര്‍ട്ട് തടസ്സമായി. ഇതിനെതിരെ സ്‌കൂള്‍ മാനേജര്‍ സര്‍ക്കാരില്‍ അപേക്ഷ നല്‍കുകയും ചെയ്തു. ഇതിനിടെയാണ് സൂപ്പര്‍ ചെക്ക്‌സെല്ലിന്റെ പരിശോധന റിപ്പോര്‍ട്ടില്‍ പറയുന്നത്ര വ്യാജപ്രവേശമില്ലെന്നും പലരും യഥാര്‍ത്ഥത്തില്‍ അവിടെ പഠിക്കുന്നവരാണെന്നും കാണിച്ച് സ്‌കൂളിലെ അധ്യാപക-രക്ഷാകര്‍തൃസമിതി ഹൈക്കോടതിയെ സമീപിച്ചത്.
അധ്യാപക-രക്ഷാകര്‍തൃ സമിതിക്ക് ഇത്തരമൊരാവശ്യം ഉന്നയിക്കാനാവില്ലെന്നായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ നിലപാട്. ഇതേത്തുടര്‍ന്ന് സമിതി ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കി. അപ്പീല്‍ പരിഗണിച്ച ഡിവിഷന്‍ ബെഞ്ച് ഇതേപ്പറ്റി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടു. നേരത്തെ വ്യാജപ്രവേശമെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടവരില്‍ 72 പേര്‍ യഥാര്‍ത്ഥത്തില്‍ അവിടെ പഠിക്കുന്നവരാണെന്നായിരുന്നു പോലീസിന്റെ റിപ്പോര്‍ട്ട്. ഇക്കാര്യം പരിഗണിച്ചാണ് ഹൈക്കോടതി എല്ലാ സ്‌കൂളിലും പോലീസിന്റെ അന്വേഷണത്തിന് നിര്‍ദേശിച്ചിട്ടുള്ളത്.
വ്യത്യസ്ത ദിവസങ്ങളില്‍ സ്‌കൂളിലെത്തി മിന്നല്‍ പരിശോധന നടത്തുകയും പ്രസ്തുത ദിവസങ്ങളിലൊന്നും ഹാജരാകാത്ത കുട്ടികളുടെ പേര് വ്യാജപ്രവേശമായി കണക്കാക്കുകയുമാണ് സൂപ്പര്‍ ചെക്ക് സെല്‍ ചെയ്യുന്നത്. ഇത്തരത്തില്‍ 180 പേര്‍ പരിശോധനാ ദിവസങ്ങളില്‍ ഹാജരാകാതിരുന്നെങ്കിലും അവരില്‍ പലരും യഥാര്‍ത്ഥത്തില്‍ അവിടെ പഠിക്കുന്നുണ്ടെന്നാണ് പി.ടി.എ. ചൂണ്ടിക്കാട്ടിയത്.
ഇത്തരത്തില്‍ യഥാര്‍ത്ഥത്തില്‍ അവിടെ പഠിക്കുന്ന പലര്‍ക്കും സൗജന്യ പുസ്തകം, സ്‌കോളര്‍ഷിപ്പ്, സ്റ്റൈപ്പന്റ് തുടങ്ങിയവ കിട്ടുന്നില്ലെന്നായിരുന്നു അധ്യാപക-രക്ഷാകര്‍തൃ സമിതിയുടെ പരാതി. അതിനാല്‍ സൂപ്പര്‍ ചെക്ക് സെല്ലിന്റെ റിപ്പോര്‍ട്ടിനെതിരെ മാനേജര്‍ സര്‍ക്കാരില്‍ നല്‍കിയ അപേക്ഷയിലെ നടപടി ത്വരിതപ്പെടുത്താന്‍ ഉത്തരവിടണമെന്നാണ് സമിതി അപ്പീലില്‍ ആവശ്യപ്പെട്ടത്.
_____________________________________________________________________________
_____________________________________________________________________________

രണ്ടാം മാറാട് കലാപ കേസിലെ പ്രതി നിസാമുദീന്‍ അറസ്റ്റില്‍

രണ്ടാം മാറാട് കലാപ കേസിലെ പ്രതികളിലൊരാളായ നിസാമുദീന്‍ അറസ്റ്റിലായി.വെള്ളിയാഴ്ച രാവിലെ നെടുമ്പാശേരി വിമാനത്താവളത്തില്‍ വെച്ച് എമിഗ്രേഷന്‍ ഉദ്യോഗസ്ഥരാണ് ഇയാളെ അറസ്റ്റു ചെയ്തത്.ഖത്തറില്‍ നിന്ന് മടങ്ങി വരുമ്പോഴാണ് നിസാമുദീനെ അറസ്റ്റ് ചെയ്തത് .മാറാട് കലാപത്തിന് ശേഷം ഇയാള്‍ ഒളിവിലായിരുന്നു.
കലാപത്തിന് ശേഷം ഇയാള്‍ക്കൊപ്പം വിദേശത്തേക്ക് കടന്ന നസറുദീന്‍ എന്നയാള്‍ കഴിഞ്ഞ ദിവസം കോഴിക്കോട് സി.ജെ.എം കോടതിയില്‍ എത്തി കീഴടങ്ങിയിരുന്നു

Indiainfo Sports