ദേശീയം






ദൈവം പറഞ്ഞതിനാല്‍ എറിഞ്ഞു

ന്യൂഡല്‍ഹി :ദൈവം ആജ്ഞാപിച്ചതിനാലാണു സുരേഷ് കല്‍മാഡിയെ ചെരുപ്പുകൊണ്ട് എറിഞ്ഞതെന്നു മനോജ് ശര്‍മ. താന്‍ ദൈവത്തിന്‍റെ പ്രതിപുരുഷനാണെന്നും മനോജ്. കഴിഞ്ഞ ദിവസമാണു കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകവെ കല്‍മാഡിയെ ഇയാള്‍ ചെരുപ്പുകൊണ്ട് എറിഞ്ഞത്. ഗ്വാളിയോര്‍ സ്വദേശിയായ അഭിഭാഷകനാണു മനോജ്. ഇയാള്‍ ഇങ്ങനെ പ്രതികരിക്കുന്നത് ആദ്യമല്ല. 2007ല്‍ ഒരു സബ് ഡിവിഷണല്‍ മജ്സ്ട്രേറ്റിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ മൂന്നു വര്‍ഷം തടവുശിക്ഷ അനുഭവിച്ചിട്ടുണ്ട്. താന്‍ എറിഞ്ഞ ചെരുപ്പ് കല്‍മാഡിയുടെ ദേഹത്തു കൊള്ളാതിരുന്നതു നിര്‍ഭാഗ്യകരമായെന്നു മനോജ് പറഞ്ഞു. നേര്‍ക്കു നേര്‍ നിന്നു മുഖത്തെറിയാനാണു തീരുമാനിച്ചിരുന്നത്. അഴിമതിക്കാരായ ആളുകളെ താന്‍ ശിക്ഷിക്കും. ഇനിയൊരു അവസരം കിട്ടിയാല്‍ തീര്‍ച്ചയായും ഉന്നം തെറ്റാതെ കല്‍മാഡിയെ അടിക്കുമെന്നും മനോജ് ഉറപ്പു നല്‍കുന്നു.




ഉപമുഖ്യമന്ത്രിയുണ്ടാവില്ലെന്ന് യദ്യൂരപ്പ

തന്റെ ഭരണകാലത്ത് ഉപമുഖ്യമന്ത്രിയെ നിയമിക്കില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പ. റെഡ്ഡി സഹോദരന്‍‌മാരില്‍ ആരെയെങ്കിലും കര്‍ണാടകയില്‍ ഉപമുഖ്യമന്ത്രിയായി നിയമിച്ചേക്കും എന്നുള്ള അഭ്യൂഹങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

രണ്ട് തവണ അടുപ്പിച്ച് വിശ്വാസ വോട്ട് തേടിയപ്പോള്‍ ടൂറിസം മന്ത്രി ജനാര്‍ദ്ദന റെഡ്ഡി യദ്യൂരപ്പയെ സഹായിക്കാന്‍ മുന്‍‌പന്തിയില്‍ ഉണ്ടായിരുന്നു. കര്‍ണാടക മന്ത്രിസഭയിലെ രണ്ടാമത്തെ സ്ഥാനം നല്‍കാമെന്ന വാഗ്ദാനം ലഭിച്ചതു കാരണമാണ് റെഡ്ഡി സഹോദരന്‍‌മാര്‍ യദ്യൂരപ്പയുമായി ചേര്‍ന്നു നിന്നത് എന്നായിരുന്നു അഭ്യൂഹങ്ങള്‍.
ഒക്ടോബര്‍ 14 ന് നടന്ന രണ്ടാം വിശ്വാസ വോട്ടില്‍ 105 എം‌എല്‍‌എമാരുടെ പിന്തുണയോടെ യദ്യൂരപ്പ സര്‍ക്കാര്‍ ഭൂരിപക്ഷം നേടിയിരുന്നു. എന്നാല്‍, 16 എം‌എല്‍‌എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടിക്കെതിരെ സമര്‍പ്പിച്ച കേസില്‍ തിങ്കളാഴ്ച ഹൈക്കോടതി വിധി വരുമ്പോള്‍ മാത്രമേ വിശ്വാസവോട്ടിന്റെ ഫലം അന്തിമമാകുകയുള്ളൂ.
224 അംഗ നിയമസഭയില്‍ നിന്ന് 16 എം‌എല്‍‌എ മാരെയാണ് സ്പീക്കര്‍ അയോഗ്യരാക്കിയത്. ഇതില്‍ 5 പേര്‍ സ്വതന്ത്രരും 11 പേര്‍ ബിജെപി പ്രതിനിധികളുമാണ്. സ്വതന്ത്രരെ പുറത്താക്കിയ സ്പീക്കറുടെ നടപടിക്കെതിരെയുള്ള കേസിലാണ് തിങ്കളാഴ്ച വിധി പറയുന്നത്.
സ്വതന്ത്രരെ അയോഗ്യരാക്കിയ നടപടി കോടതി റദ്ദാക്കുകയാണെങ്കില്‍ സഭയുടെ അംഗബലം 206 ല്‍ നിന്ന് 211 ആയി ഉയരും. അതോടെ യദ്യൂരപ്പയ്ക്ക് കൂടുതല്‍ എം‌എല്‍‌എമാരുടെ പിന്തുണ ആവശ്യമായി വരികയും ചെയ്യും.
________________________________________________________________________

Indiainfo Sports