Monday, 9 May 2011

പോളി ടെക്നിക് പ്രവേശനം


സാങ്കേതിക വിദ്യഭ്യാസ വകുപിന്‍റെ പോളി ടെക്നിക് കോളേജ് പ്രവേശനത്തിനുള്ള  അപേക്ഷകള്‍ ഇന്ന് മുതല്‍ സ്വീകരിക്കും, ഓണ്‍ലൈന്‍ ആയിടാണ് അപേക്ഷകള്‍ നല്‍കേണ്ടത്. ഏകജാലക സംവിധാനത്തിലൂടെയാണ് പ്രവേശനം.  www.polyadmission.org എന്ന വെബ് സൈറ്റില്‍ പ്രോസ്പെക്ടവും മറ്റു വിവരങ്ങളും ലഭ്യമാണ്


Call for Local Assistance: +919446490017





Wednesday, 27 April 2011

എസ്എസ്എല്‍സി ഫലം നാളെ



2011-04-27 13:32:00

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം നാളെ പ്രസിദ്ധപ്പെടുത്തും. വൈകിട്ട് അഞ്ചുമണിക്കു വിദ്യാഭ്യാസ മന്ത്രി എം.എ. ബേബി ഫലം പ്രഖ്യാപിക്കുക. ആദ്യമായാണ് ഏപ്രില്‍ മാസത്തില്‍ പരീക്ഷാ ഫലം പ്രഖ്യാപിക്കുന്നത്.

Wednesday, 20 October 2010





പെര്‍ളയില്‍ നടന്ന യു ഡി എഫ് തിരഞ്ഞെടുപ്പ് പ്രചാരണ യോഗം മുന്‍ മന്ത്രി  ഇ ടി മുഹമ്മദ്‌ ബഷീര്‍ ഉദ്ഘാടനം ചെയ്യുന്നു.
  വാര്‍ത്ത‍ പ്രാദേശികം പേജില്‍................

Thursday, 14 October 2010

മൊബൈലില്‍ ഓഹരി ഇടപാട് നടത്താന്‍

-സുബൈര്‍ പി (ജെ ആര്‍ ജി വെല്‍ത്ത് മാനേജ്‌മന്റ്‌ പെര്‍ള )

വിസ തട്ടിപ്പ് സ്ത്രീ പിടിയില്‍


കൊച്ചി: പതിനേഴ് ലക്ഷത്തോളം രൂപയുടെ വിസ തട്ടിപ്പ് നടത്തിയ സംഘത്തിലെ പ്രധാന കണ്ണിയെ എറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തു. തൃക്കൊടിത്താനം, മംഗലത്ത് വീട്ടില്‍ രാധാകൃഷ്ണന്റെ ഭാര്യ രാജി (41)യാണ് പോലീസ് പിടിയിലായത്.
എറണാകുളം നോര്‍ത്ത് പരമാര റോഡിലെ ഇംപക്‌സ് എന്‍റര്‍പ്രൈസസ് സ്ഥാപനത്തിന്റെ പേരിലായിരുന്നു തട്ടിപ്പ്. ദുബായിലെ അഡ്‌ഹോക് എണ്ണ കമ്പനിയില്‍ ജോലി വാഗ്ദാനം നല്‍കി 25-ഓളം പേരില്‍ നിന്നും 75,000ത്തോളം രൂപ വീതം വാങ്ങി കബളിപ്പിക്കുകയായിരുന്നു. എറണാകുളത്തെ ഒരു സ്ഥാപനത്തില്‍ വച്ച് ഉദ്യോഗാര്‍ഥികളുടെ മെഡിക്കല്‍ പരിശോധന നടത്തിയിരുന്നു. ദുബായിലേയ്ക്കുള്ള എയര്‍ടിക്കറ്റ് ഓരോരുത്തരുടേയും പേരില്‍ എടുത്തതിന്റെ കോപ്പിയും മറ്റും കാണിച്ച് വിശ്വാസ്യത നേടിയശേഷമായിരുന്നു തട്ടിപ്പ്.
ഓഫീസ് അടഞ്ഞു കിടക്കുന്നതായും ഓഫീസിന്റെ മുന്നില്‍ സ്ഥാപിച്ചിരുന്ന നെയിംബോര്‍ഡ് ഇളക്കിമാറ്റിയിരിക്കുന്നതായും കാണപ്പെട്ട ചില ഉദ്യോഗാര്‍ഥികള്‍ നടത്തിയ അന്വേഷണത്തിലാണ് തങ്ങള്‍ കബളിപ്പിക്കപ്പെട്ടതായി മനസ്സിലാക്കിയത്. തുടര്‍ന്ന് ഇവര്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു.
അറസ്റ്റിലായ രാജി തയ്യല്‍ ജോലിക്കായി ഗള്‍ഫില്‍ എത്തി രണ്ട് മാസത്തിനകം നാട്ടില്‍ തിരിച്ചെത്തി വിസ കച്ചവടത്തില്‍ ഏര്‍പെടുകയായിരുന്നു. ദുബായില്‍ ഉള്ള ചിലര്‍ ഇവര്‍ക്ക് ഒത്താശ ചെയ്യുന്നതായി തെളിഞ്ഞിട്ടുണ്ട്. മുമ്പ് നഴ്‌സിങ് ജോലിക്കായി വിദേശത്ത് വിടാന്‍ പലരില്‍ നിന്നും 30,000 ത്തോളം രൂപ വീതം വാങ്ങിയശേഷം പരാതി ഉയര്‍ന്നപ്പോള്‍ തിരികെ നല്‍കി രക്ഷപ്പെടുകയായിരുന്നു. ഇവര്‍ മറ്റ് പലരില്‍ നിന്നും പൈസ വാങ്ങിയതായി തെളിഞ്ഞിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഓഫീസില്‍ വച്ച് പൈസ വാങ്ങിയ മുഹമ്മദ് എന്നയാളും തൃശ്ശൂര്‍ സ്വദേശി ബാബുവും ഒളിവിലാണ്.
എറണാകുളം നോര്‍ത്ത് സിഐ രമേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ നോര്‍ത്ത് എസ്‌ഐ വിജയശങ്കര്‍, അസി. എസ്‌ഐ ആന്‍റണി ജോസഫ്, എഎസ്‌ഐമാരായ സെബാസ്റ്റ്യന്‍, പോലീസുകാരനായ മാണി, വനിതാ പോലീസ് രഹ്‌ന എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

Wednesday, 13 October 2010

വിമതര്‍ക്ക് വോട്ടില്ല; ബിജെപിക്ക് ആശ്വാസം


ദില്ലി: കര്‍ണാടക ഹൈക്കോടതി വിധി വീണ്ടും കര്‍ണാടകത്തിലെ ബിജെപി സര്‍ക്കാരിന് തുണയാവുന്നു. യെദ്യൂരപ്പ മന്ത്രിസഭ വ്്യാഴാഴ്ച സഭയില്‍ രണ്ടാം വിശ്വാസവോട്ട് തേടാനിരിയ്‌ക്കെ അഞ്ച് സ്വതന്ത്ര എംഎല്‍എമാര്‍ക്ക് വോട്ടെടുപ്പില്‍ പങ്കെടുക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഈ അഞ്ച് എംഎല്‍എമാരെയും സ്പീക്കര്‍ തിങ്കളാഴ്ച അയോഗ്യരായി പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്നാണ് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്. സ്വതന്ത്രര്‍ക്ക് പുറമെ ബിജെപിയിലെ 11 വിമത എംഎല്‍എമാരെയും സ്്പീക്കര്‍ ബൊപ്പയ്യ അയോഗ്യരാക്കിയിരുന്നു. 16 എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് കഴിഞ്ഞ ദിവസം കോടതി അടുത്ത തിങ്കളാഴ്ച്ചത്തേക്ക് മാറ്റിയിരുന്നു.പ്രത്യേക രാഷ്ട്രീയസാഹചര്യം കണക്കിലെടുത്ത് വ്യാഴാഴ്ച നടക്കുന്ന വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ അനുവദിയ്ക്കണമെന്നാവശ്യപ്പെട്ട് സ്വതന്ത്ര എംഎല്‍എമാരാണ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്. ഇതിനിടെ ബിജെപി നേതാക്കള്‍ ദില്ലിയിലെത്തി പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെ നേരില്‍ക്കണ്ട് കര്‍ണാടക ഗവര്‍ണര്‍ എച്ച് ആര്‍ ഭരദ്വാജിനെ തിരികെ വിളിയ്ക്കണമെന്നാവശ്യപ്പെട്ടിരുന്നു

Indiainfo Sports